Friday, May 3, 2024
spot_img

2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കണം; ബാങ്കുകൾക്ക് നിർദ്ദേശങ്ങൾ നൽകി ആർ ബി ഐ

2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കണമെന്ന് വ്യക്തമാക്കി ആർ ബി ഐ.അതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദേശം നൽകി. എല്ലാ കൗണ്ടറുകളിലും നോട്ട് മാറാനുള്ള സൗകര്യമൊരുക്കണം. നോട്ട് മാറാൻ വരുന്നവർക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളവും ഒരുക്കാനും ആർബിഐ നിർദ്ദേശം നൽകി

നാളെ മുതൽ 2000 രൂപ നോട്ടുകൾ മാറാം. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഇത് ഉപയോഗിക്കാം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles