Wednesday, May 15, 2024
spot_img

അടിസ്ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന.

അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂര്‍ത്തിയാകവേ റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. ഒരു മാസത്തിനിടെ ആകെ 0.9 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. അടിസ്ഥാന നിരക്കുകൾ ഉയർന്നതോടെ ഭവന, വാഹന വായ്പ പലിശാ നിരക്കുകളിലും വർധനയുണ്ടാകും.

അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നേരത്തെ ലോകബാങ്ക് താഴ്ത്തിയിരുന്നു. 8.7 ആയിരുന്നു 2022 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ജിഡിപി. മെയ് മാസത്തിൽ യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക് (റിപ്പോ) 0.4 ശതമാനം റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) വർധിപ്പിച്ചിരുന്നു. അടിസ്ഥാന നിരക്ക് ഉയർത്തിയതിൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് മാത്രമാണ് നേരിയ ആശ്വാസം. വർധന തുടർച്ചയായ രണ്ടാം മാസത്തിൽ ആയിരിക്കും

Related Articles

Latest Articles