Wednesday, May 15, 2024
spot_img

ഇനി എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പണികിട്ടും; പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ആര്‍ബിഐ

ദില്ലി: എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താനൊരുങ്ങി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം. എടിഎം മെഷീനുകളില്‍ പണം കാലിയായതിന് ശേഷം നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ വീണ്ടും പണം നിറയ്ക്കാതിരുന്ന ബാങ്കുകളില്‍ നിന്നും പിഴ ഈടാക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നുമുള്ള വിലയിരുത്തലില്‍ ആണ്
നടപടി. ഒരു മാസത്തില്‍ ആകെ 10 മണിക്കൂറുകളില്‍ കൂടുതല്‍ സമയം പണമില്ലാതെ കാലിയായി കിടക്കുന്ന എടിഎമ്മുകളുടെ ബാങ്കുകള്‍ക്കെതിരെയായിരിക്കും ഈ പിഴ ഈടാക്കല്‍ നടപടിയുണ്ടാവുക.

ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം. എടിഎമ്മുകളിലൂടെ എല്ലാ സമയത്തും പൊതു ജനങ്ങള്‍ക്ക് മതിയായ പണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ പിഴ ഈടാക്കല്‍ നടപടിയിലേക്ക് കടക്കുന്നതെന്ന് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles