Monday, April 29, 2024
spot_img

കരുവന്നൂര്‍ കുംഭകോണം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കൂടുതൽ വ്യക്തമായ അന്വേഷണമാവശ്യമായതിനാലാണ് വിജിലന്‍സിന് വിട്ടതെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കേരള ബാങ്കുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. ബാങ്ക് മാനേജരായിരുന്ന രണ്ടാം പ്രതി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ വെസ്റ്റ്‌ മൂത്രത്തിപ്പറമ്പിൽ ബിജു കരീം (45), മൂന്നാം പ്രതി സീനിയർ അക്കൗണ്ടന്റായിരുന്ന പൊറത്തിശേരി ചെല്ലക്കര വീട്ടിൽ ജിൽസ് (43) എന്നിവരാണ് അറസ്‌റ്റിലായത്‌.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഓഡിറ്റ്, പൊതുവിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ബാങ്ക് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികളൊന്നും ബാങ്കില്‍ നടത്തിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ കണ്ടിട്ടും അതിനെതിരേ മൗനം പാലിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles