Saturday, May 4, 2024
spot_img

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കത്തിക്കുത്ത്; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ കത്തിക്കുത്തില്‍ യുവാവിന് ദാരുണാന്ത്യം. സംഭവത്തില്‍ കായംകുളം സ്വദേശിയായ ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് കൊല്ലപ്പെട്ടത്.

കോഴിക്കോട് ലിങ്ക് റോഡില്‍ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പ്രതി ഫൈസലിനെ കുത്തിയ ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

പ്രതിയെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച്‌ പോട്ടര്‍മാരും യാത്രക്കാരും കൂടി ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related Articles

Latest Articles