Monday, May 20, 2024
spot_img

ഹോളി ദിനത്തിൽ ദില്ലിയിൽ റെക്കോർഡ് മദ്യ വിൽപ്പന ; കുടിച്ചു തീർത്തത് 58.8 കോടിയുടെ മദ്യം

ഹോളി ആഘോഷത്തിൽ ദില്ലിയില്‍ റെക്കോർഡ് മദ്യ വിൽപ്പന. കണക്കനുസരിച്ച് പുതുവത്സരാഘോഷത്തിനെക്കാൾ കൂടുതൽ മദ്യമാണ് ഹോളി ദിനത്തിൽ ജനങ്ങൾ കുടിച്ച തീർത്തത്.
ഒറ്റ ദിവസം വിറ്റത് 26 ലക്ഷം കുപ്പി മദ്യം ആണെന്നാണ് റിപ്പോർട്ട്. എക്‌സൈസ് വകുപ്പിന്‍റെ കണക്കനുസരിച്ച്, ദില്ലി നിവാസികൾ ഹോളി ആഘോഷ ദിവസം മാത്രം 58.8 കോടി രൂപയുടെ മദ്യം കുടിച്ചു തീർത്തു.

മുൻ വർഷങ്ങളേക്കാൾ കൂടുതൽ മികച്ച വരുമാനം ഈ വർഷം ലഭിച്ചതായി ദില്ലി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷ ദിവസങ്ങളിലെ വില്പനയെക്കാൾ കൂടുതൽ ഈ ഹോളി ദിവസം ജനങ്ങൾ മദ്യം വാങ്ങിയതായാണ് റിപ്പോർട്ട്.

Related Articles

Latest Articles