Thursday, May 23, 2024
spot_img

ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ; 150 കിലോ പഴകിയ മത്സ്യം പിടികൂടി

കൊച്ചി: ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. 150 കിലോ പഴകിയ മത്സ്യം പിടി കൂടി. പുലർച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പരിശോധനയ്ക്കെത്തിയത്. വിൽപ്പനയ്ക്കായി എത്തിച്ച അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.മാസങ്ങളോളം ഇതിന് പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഐസ് ഇടാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്.

തമിഴ്നാട്ടിൽ നിന്ന് എത്തിച്ച മത്സ്യത്തിന്റെ സാംപിളുകളും അധികൃതർ ശേഖരിച്ചു. ഒൻപത് സാംപിളുകളിലും ഭക്ഷ്യ യോ​ഗ്യമല്ലാത്തവ കണ്ടെത്തിയിട്ടില്ല. ഇവയിൽ ഫോമാർമാലിൻ, അമോണിയ രാസ പദാർത്ഥങ്ങളുടെ അംശങ്ങളും കണ്ടെത്തിയിട്ടില്ല. കൊച്ചിയിൽ നിന്നു തന്നെ എത്തിച്ച ഐസ് ഇടാത്ത മത്സ്യങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കടയുടമയിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കി.

Related Articles

Latest Articles