Tuesday, September 22, 2026

രാജ്യ തലസ്ഥാനം നയിക്കാൻ രേഖ ഗുപ്ത ! ദില്ലി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി

ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രേഖ ഗുപ്തയാണ് ഇനി രാജ്യതലസ്ഥാനത്തെ നയിക്കുക. ഇതോടെ ദില്ലിയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാകും രേഖ ഗുപ്ത. നാളെ രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ദില്ലി ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മ്മയേയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയുമാണ് തീരുമാനിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എംഎല്‍എയായത്. നിലവിൽ ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ദില്ലി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയനേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളിൽ വിജയിച്ചാണ് ബി.ജെ.പി. ദില്ലിയുടെ ഭരണം പിടിച്ചത്. ഭരണകക്ഷിയായിരുന്ന ആംആദ്മി 22 സീറ്റുകളില്‍ ഒതുങ്ങി. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനോജ് ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.

Related Articles

Latest Articles