Monday, September 21, 2026

മാട്ടുപ്പെട്ടി അപകടം ! മരണം മൂന്നായി; ദുരന്തത്തിനിരയായത് കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘം

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച കേരളാ രജിസ്‌ട്രേഷൻ ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് ബസിലുണ്ടായിരുന്നത്.

നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്ക് നിസാര പരിക്കുകൾ ഉണ്ട്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Related Articles

Latest Articles