കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍. കാര്‍ത്തിക്കിന്റേയും മണിവാസകത്തിന്റേയും ബന്ധുക്കളുടേതാണ് നിലപാട്. പൊലീസ് എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ വീണ്ടും റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് കാര്‍ത്തികിന്റെയും അമ്മയും സഹോദരിയും കലക്ടര്‍ക്ക് അപേക്ഷ നല്‍കി.
അതേസമയം കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ അഞ്ചു തിരകള്‍ കണ്ടെത്തി. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറുവുകള്‍ നിരവധി രമയുടെയും കാര്‍ത്തിയുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. അരവിന്ദിന്റെയും മണിവാസകന്റെയും പോസ്റ്റുമോര്‍ട്ടം തുടങ്ങി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മേഖലയില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്ന സംശയത്തില്‍ അട്ടപ്പാടി വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.

