Saturday, October 3, 2026

മുഖ്യമന്ത്രിയില്ലാതെ എന്തു ലൈഫ്മിഷൻ ക്രമക്കേട്,എന്ന് ചെന്നിത്തല;CBl യെ പൂട്ടാൻ വഴികൾ തേടുന്നത് അന്വേഷണം മുഖ്യമന്ത്രിയ്ക്ക് നേരെ എത്തിയത് കൊണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള കേരള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അടക്കമുള്ള ക്രമക്കേടുകളിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രി കത്ത് എഴുതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണക്കള്ളക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികള്‍ വന്നതെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

Related Articles

Latest Articles