ആലപ്പുഴ: ബിജെപി (BJP) നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. രഞ്ജിത്ത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആലപ്പുഴ വെള്ളക്കിണര് സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്ത്തകനെ ബംഗളൂരുവില് നിന്ന് പിടികൂടിയതായാണ് വിവരം.
ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളെന്നാണ് കസ്റ്റഡിലുള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികള്ക്ക് ഉന്നതതലങ്ങളില് നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്. പ്രതികള് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒളിത്താവളം മാറ്റാന് ഇടയുണ്ടെന്നാണ് നിഗമനം.

