Friday, May 17, 2024
spot_img

മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി, സല്യൂട്ടും ചെയ്തു; വീഴ്ച്ച തിരിച്ചറിഞ്ഞത് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ

കാസർകോട്: കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ (Ahammed Devarkovil) പതാക ഉയർത്തിയത് തലകീഴായി. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം. പതാക തലകീഴായാണ് ഉയർത്തിയതെന്ന് മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ല. പതാക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തു. ഇതിനുശേഷം മാദ്ധ്യമപ്രവർത്തകരാണ് പതാക തലകീഴായി ഉയർത്തിയ വിവരം ചൂണ്ടിക്കാട്ടിയത്.

തുടർന്നാണ് മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പതാക വീണ്ടും ശരിയായ രീതിയിൽ ഉയർത്തി. ഇത്തരത്തിൽ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കുമുൾപ്പെടെ പിഴവ് മനസിലായില്ല. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ഇത്തരത്തിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയത്. സംഭവത്തിൽ വലിയ ആക്ഷേപം ഉയരുന്നുണ്ട്.

Related Articles

Latest Articles