Friday, May 3, 2024
spot_img

പകപോക്കലും വേട്ടയുമായി വീണ്ടും മഹാരാഷ്ട്ര പോലീസ്; റിപ്പബ്ലിക്ക് ടിവി സി ഇ ഒ യെ അറസ്റ്റ് ചെയ്തു

മുംബൈ: ടി ആര്‍ പി റേറ്റിംഗ് പെരുപ്പിച്ചു കാട്ടിയെന്ന കേസില്‍ റിപ്പബ്ലിക് ടി വി സി ഇ ഒ. വികാസ് ഖഞ്ചന്‍ധാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെ ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തി ഖഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിപ്പബ്ലിക് ടി വി, ബോക്‌സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച്‌ കാണിച്ചെന്നാണ് കേസ്.

റിപ്പബ്ലിക് ടി വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗ് ഉള്‍പ്പെടെ 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിനെതിരെ നടത്തുന്ന ഗൂഢാലോചനകളുടെ ഭാഗമാണ് അറസ്റ്റെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അന്വേഷണവുമായി വികാസ് കഴിഞ്ഞ തവണ പൂര്‍ണമായും സഹകരിച്ചിരുന്നു. ഇതിനുശേഷവുമുള്ള ഈ അറസ്റ്റ് നടപടി പകപോക്കലാണെന്ന് ആരോപണം ഉയരുന്നുണ്ട്. റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles