Thursday, December 25, 2025

ഡ്രില്ലിങ് മെഷീൻ കേടായി: ഏഴാം ദിവസത്തിലേക്ക് കടന്ന ഉത്തരകാശി രക്ഷാദൗത്യം താൽക്കാലികമായി നിർത്തി; തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; ദൗത്യം വെല്ലുവിളി നിറഞ്ഞതെന്ന് കളക്ടർ

ഉത്തരകാശി: തുരംഗനിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ വീണ്ടും തടസം. അമേരിക്കൻ നിർമ്മിത സമാന്തര ഡ്രില്ലിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവച്ചു. ഇതോടെ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി കളക്ടർ അറിയിച്ചു. നേരത്തെ ഡ്രില്ലിങ് മെഷീൻ അവശിഷ്ടങ്ങൾക്കിടത്തിലെ ലോഹഭാഗത്ത് തട്ടി രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്ക് പൈപ്പുകൾ സ്ഥാപിച്ച് അതിലൂടെ കുടുങ്ങിപ്പോയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ദിവസങ്ങളായി രക്ഷാദൗത്യം നടക്കുന്നത്.

60 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്ന് മാറ്റി വേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നടത്തേക്ക് എത്താൻ. സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകൾ ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോൾ പൂർത്തിയാകും എന്ന് പറയാനാകില്ല. പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കൽ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സർക്കാർ വ്യക്തമാക്കി. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്ടർമാർ തുടർച്ചയായി നിരീക്ഷിച്ചു വരുന്നുണ്ട്.

Related Articles

Latest Articles