മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനിലെ അപ്പു. ഈ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്നാണ് താരം പറയുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ ആറാം വാര്‍ഷികത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയത്തെ കുറിച്ച് പറഞ്ഞ ചിത്രത്തില്‍ കാഞ്ചനയെ അഗാധമായി പ്രണയിച്ച മുറച്ചെറുക്കാനാണ് അപ്പു. അപ്പുവിന്റെ നഷ്ടപ്രണയം മലയാളികളുടെ മനസില്‍ എന്നുമൊരു വിങ്ങലായി അവശേഷിച്ചിട്ടുണ്ട്. വിട്ടുകൊടുക്കുമ്പോളാണ് പ്രണയം കൂടുതല്‍ മനോമാകുന്നുവെന്നാണ് ടൊവിനോ പറയുന്നത്.’ എല്ലാ അഭിനേതാക്കളും അവരുടെ യാത്രയെ കൂടുതല്‍ കരുത്തുള്ളതും അനുകൂലവുമായി മാറ്റുന്നതുമായ ഒരു സിനിമ ഉണ്ടായിരിക്കും. എനിക്ക് അത് എന്ന് നിന്റെ മൊയ്തീന്‍ ആയിരുന്നു. നിങ്ങളള്‍ എനിക്ക് നല്‍കിയ നിരൂപണങ്ങളും ഇന്നും എന്റെ മനസില്‍ അപ്പുവിനെ പുതുമയുള്ളതായി നിലനിര്‍ത്തുന്നു.
എന്‍െ അനുഭവം പൂര്‍ണമാക്കിയതിന് ആര്‍ എസ് വിമലിനും പൃഥ്വിരാജിനും പാര്‍വതിക്കും നന്ദി. സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി’ എന്നാണ് അദ്ദേഹം കുറിച്ചത്.കൂടാതെ അപ്പു അഗാധമായി പ്രണയിച്ചു. എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടുനല്‍കി. അവളുടെ ഇടത്തെ,തീരുമാനങ്ങളെ ബഹുമാനിച്ചു. അപ്പുവിനെപ്പോലെയാകൂ. ടൊവിനോ കുറിച്ചു.

