Sunday, May 19, 2024
spot_img

ഇത് പുതുചരിത്രം: ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് നാല് സ്‌പേസ് എക്‌സ് സഞ്ചാരികൾ

വാഷിംഗ്ടൺ: ബഹിരാകാശ യാത്രയിൽ പുതുചരിത്രം സൃഷ്ടിച്ച് നാല് സ്‌പേസ് എക്‌സ് സഞ്ചാരികൾ.
വിദഗ്ദരല്ലാത്ത സാധാരണക്കാരായ നാലംഗ സംഘമാണ് മൂന്ന് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനുശേഷം ഭൂമിയിലെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾ ഇറങ്ങിയത്.

ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്ന കമ്പനിയാണ് ബഹിരാകാശത്തെ പുതുചരിത്രത്തിന് വഴിതെളിച്ചത്. അതേസമയം സ്‌പേസ് എക്‌സ് ഇതിനോടകം അഞ്ച് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾക്കായി കരാർ ഒപ്പിട്ടിട്ടുണ്ട്. കൂടാതെ നാസയുമായി ചേർന്ന് നാല് ദൗത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ വൈകാതെ പൂർത്തികരിക്കും എന്നുമാണ് റിപ്പോർട്ടുകൾ.

ഞങ്ങൾക്ക് ഇത് അദ്ഭുതങ്ങൾ നിറഞ്ഞ ഒരു യാത്രയായിരുന്നു എന്നാണ് ഭൂമിയിൽ തിരിച്ചത്തിയശേഷം യാത്രയ്ക്ക് നേതൃത്വം നൽകിയ സംഘാഗം ഐസക്മാൻ പറഞ്ഞത്. ശതകോടിശ്വരനായ ജേർഡ് ഐസക്മാൻ, ക്യാൻസർ പോരാളിയായ ഹെയ്‌ലി ആഴ്‌സെനക്‌സ്, ഭൂമിശാസ്ത്രജ്ഞനും നാസയുടെ മുൻ ബഹിരാകാശ യാത്രികനുമായിരുന്ന സിയാൻ പ്രോക്ടർ, ഏറോസ്‌പേസ് ഡാറ്റ എഞ്ചിനിയർ ക്രിസ് സെംബ്രോസ്‌കി എന്നിവരായിരുന്നു സംഘാംഗങ്ങൾ. 200 മില്ല്യൺ ഡോളറാണ് യാത്രയുടെ ചെലവ്. മണിക്കൂറിൽ 28,162 കിലോമീറ്റർ വേഗത്തിലായിരുന്നു ബഹിരാകാശ വാഹനം സഞ്ചരിച്ചിരുന്നത്. ഫാൽക്കൺ 9 എന്ന റോക്കറ്റിലാണ് സംഘം ബഹിരാകാശ പര്യടനം നടത്തിയത്. ഇൻസ്പിരേഷൻ 4 എന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പര്യടനം നടത്തുന്ന ആദ്യ സംഘമല്ല, ഇൻസ്പിരേഷൻ 4. എന്നാൽ വിദഗ്ദ ബഹിരാകാശ സഞ്ചാരിയുടെ സഹായമില്ലാതെ യാത്ര നടത്തിയതുകൊണ്ടാണ് ഇവരുടെ ദൗത്യം ചരിത്രത്തിലിടം നേടിയത്.

Related Articles

Latest Articles