Friday, January 9, 2026

ശബരിമല: കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്നു പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്നു കാസര്‍ഗോട്ട് താന്‍ പറഞ്ഞെന്ന് തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി. അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ആവശ്യമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമനിര്‍മാണം വേണമെന്നു തന്നെയാണ് ബിജെപി നിലപാടെന്നും .ശ്രീധരന്‍ പിള്ള പറഞ്ഞു.

Related Articles

Latest Articles