Thursday, May 2, 2024
spot_img

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി ! സത്യപ്രതിജ്ഞ വ്യാഴാഴ്ച

ഹൈദരാബാദ് ∙ തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. മറ്റന്നാൾ അതായത് വരുന്ന വ്യാഴാഴ്ചയാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം ലഭിച്ചതോടെയാണ് രേവന്ത് മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡ്ഡി എന്നിവരാണ് പുറന്തള്ളപ്പെട്ടത്.

തെലങ്കാനയിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്നലെയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ പ്രഖ്യാപനം വൈകുകയായിരുന്നു. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles