Tuesday, October 13, 2026

ജമ്മു കശ്മീരിൽ വാഹനാപകടം ! അഞ്ച് മരണം ! മരിച്ചവരിൽ നാല് മലയാളികളും

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. നാല് മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു.കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കേരളത്തില്‍നിന്നുള്ള സഞ്ചാരികളുമായി പോയ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. സുധേഷ്‌,അനിൽ, രാഹുൽ, വിഘ്‌നേഷ് എന്നിവരാണ് മരിച്ച മലയാളികൾ എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മരിച്ചവരിൽ ടാക്സി ഡ്രൈവറും കശ്മീർ സ്വദേശിയുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു.

8 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു

Related Articles

Latest Articles