Wednesday, May 15, 2024
spot_img

യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ ക്വാഡ് ഉച്ചകോടി ഇന്ന്; ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും

ദില്ലി: ക്വാഡ് ഉച്ചകോടി ഇന്ന്(Quad Summit). യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയിൽ പങ്കെടുക്കും. അതോടൊപ്പം ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രൈൻ-റഷ്യ വിഷയം ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെയാണ് ഉച്ചകോടി നടക്കുന്നത്.

അതേസമയം ഓസ്‌ട്രേലിയയും ജപ്പാനും യുഎസും യുക്രെയ്‌നിലെ നടപടികളുടെ പേരിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റഷ്യക്കെതിരെ ഇന്ത്യ ഉപരോധ നയം സ്വീകരിച്ചിട്ടില്ല. തുടക്കത്തിൽ റഷ്യയുടെ നടപടികളെ വിമർശിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

യുക്രെയ്‌നിലെ സംഘർഷമേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ മുൻഗണ നൽകുന്നത്. എന്നിരുന്നാലും, പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം യുദ്ധബാധിത മേഖലയായ യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗക്ക് കേന്ദ്ര മന്ത്രിമാരുടെ വരവോടെ പുതിയ വേഗത കൈവന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനപ്രകാരം നാല് കേന്ദ്രമന്ത്രിമാരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകാൻ യുക്രെയ്നിന്റെ അയൽ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്നത്.

Related Articles

Latest Articles