നേപ്പാളിന്റെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ടുള്ള യാത്രയ്ക്കിടയില്‍ നേപ്പാള്‍ സുന്ദരികള്‍ക്കൊപ്പം നൃത്തം ചെയ്ത് യാത്ര ആസ്വദിക്കുകയാണ് ഗായിക റിമി ടോമി. സന്തോഷവതിയായാണ് റിമി ടോമി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്.
പൊതുവേ പരിപാടികളില്‍ പാടുന്നതിനൊപ്പം ഭംഗിയായി നൃത്തം ചെയ്യുക കൂടി ചെയ്യുന്ന റിമി ഇപ്പോള്‍ തന്റെ ഒരു ഡാന്‍സ് വീഡിയോയുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുകയാണ്. നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പരമ്പരാഗത നൃത്തത്തിന് താളം തെറ്റാതെ ചുവടു വയ്ക്കുകയാണ് റിമി.
നീണ്ട 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷമാണ് റിമി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, ദിലീപ് നായകനായ മീശ മാധവനിലെ ‘ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍’ എന്ന ഗാനത്തോടെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിരുന്നു.

