Saturday, May 18, 2024
spot_img

ത്രിപുര മുഖ്യമന്ത്രിയെ കാറിടിച്ച് വധിക്കാൻ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് നേരെ വധശ്രമം. സംഭവത്തിൽ മൂന്നുപേരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന നടത്തത്തിനായി ഇറങ്ങിയ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തിലേക്ക് അക്രമികള്‍ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

വാഹനം വരുന്നത്​ കണ്ട്​ മുഖ്യമന്ത്രി ചാടിമാറിയെന്നും സുരക്ഷ ജീവനക്കാരന്​ നിസ്സാര പരിക്കേറ്റെന്നും പൊലീസ്​ അറിയിച്ചു. കാർ തടഞ്ഞുനിർത്താൻ സുരക്ഷ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെള്ളിയാഴ്ച മൂന്നുപേരെയും ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരെ ജയിലിൽ പോയി ചോദ്യം ചെയ്യുമെന്നും പൊലീസ്​ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles