Tuesday, June 11, 2024
spot_img

പ്രണയം പൂവണിഞ്ഞു: ആന്റണി വർ​ഗീസ് വിവാഹിതനായി; ചിത്രങ്ങൾ കാണാം

നടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. ഇരുവരുടെയും വിവാഹ നിശ്ചത്തിന്റെയും, ഹൽദി ആഘോഷത്തിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് എത്തുന്നത്. ചിത്രത്തിലെ നിൻസെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ താരത്തിന് പെപ്പേ എന്ന വിളിപ്പേരും സ്വന്തമായി. അജഗജാന്തര, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം എന്നിവയാണ് ആന്റണിയുടെ റിലീസിനൊരുങ്ങുന്ന സിനിമകൾ.

Antony Varghese Gets Engaged To Anisha Paulose; To Tie The Knot Soon -  Filmibeat
നടൻ ആന്റണി വർഗീസ് വിവാഹിതനായി | Antony Vargheese| Celebrity Wedding
May be an image of 1 person, standing, outdoors and text that says "一 camtale wedding movie"
May be an image of 3 people, people standing and indoor
നടൻ‌ ആന്‍റണി വർഗീസ് വിവാഹിതനായി; വിഡിയോ - Metro Vaartha
പ്രണയസാഫല്യം, ആന്റണി വർ​ഗീസ് വിവാഹിതനായി, ചിത്രങ്ങൾ - Samakalika Malayalam

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles