Sunday, May 19, 2024
spot_img

ലഹരിക്കടത്ത് സംഘങ്ങൾ ഒറ്റുമ്പോഴും മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴുമുള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഇടപെടൽ;ലഹരിക്കടത്ത് തടയാനാകാത്തതിന് കാരണം ഏജൻസികൾ തമ്മിലെ ഏകോപനമില്ലായ്മ ഋഷിരാജ് സിംഗ്

തിരുവനന്തപുരം:ലഹരിക്കടത്തിനെതിരെ പ്രതികരിച്ച് ഋഷിരാജ് സിംഗ്.ലഹരിക്കടത്ത് തടയാൻ കേരളത്തിലും കേന്ദ്രത്തിലുമായുള്ള പത്തോളം ഏജൻസികൾ തമ്മിൽ ഒരു ഏകോപനവും ഇല്ലാത്തതാണ് തിരിച്ചടിയെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.ഉദ്യോഗസ്ഥന് ബംഗളൂരുവിൽ പോയി പ്രതിയെ പിടികൂടാനുള്ള അനുമതി കിട്ടാൻ ആഴ്ചകളെടുക്കും. അപ്പോഴേക്കും പ്രതി രക്ഷപ്പെടും. ലഹരിയുടെ അധോലോകം വെളിവാക്കിയ റോവിംഗ് റിപ്പോർട്ടർ പരമ്പര ശക്തമായ ഇടപെടലാണെന്നും മുൻ എക്സൈസ് കമ്മീഷണർ കൂടിയായ ഋഷിരാജ് സിംഗ് പറഞ്ഞു.

ലഹരിക്കടത്ത് സംഘങ്ങൾ ഒറ്റുമ്പോഴും മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴുമുള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഇടപെടൽ. ഫലപ്രദമായ സൈബർ വിങ്ങ് ഇല്ലാത്തതും കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവും തിരിച്ചടിയാകുമ്പോൾ ലഹരിക്കടത്ത് സംഘങ്ങൾ ഒരു ഭയവുമില്ലാതെ സംസ്ഥാനത്ത് വിലസുന്നു.രാസ ലഹരി വിൽപനക്കാരെ പിടികൂടിയാൽ തന്നെ അവരോട് സാധനം വാങ്ങുന്നവരെ കണ്ടെത്തി ആ ചങ്ങല തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകാറില്ല. രാസലഹരി എത്തിക്കുന്ന ഇതര സംസ്ഥാനത്തുള്ള റാക്കറ്റിലേക്ക് അന്വേഷണം നീങ്ങുന്നുമില്ല. ഏജൻസികൾ തമ്മിലെ ഏകോപനക്കുറവാണ് ഇതിന് കാരണമെന്നും ഋഷിരാജ് സിംഗ് തുറന്ന് പറഞ്ഞു.

Related Articles

Latest Articles