കൊച്ചി: കൊളംബോ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി മാറാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച്കൂടുതൽ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും.

