Sunday, October 18, 2026

ഐഎസ് തീവ്രവാദ കേസ്: മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതിചേർത്തു

കൊച്ചി: ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതിചേർത്തു. മുഹമ്മദ് ഫൈസൽ, അബുബക്കർ സിദ്ദീഖ്, അഹമ്മദ് അറാഫാസ് എന്നിവരെ കൊച്ചി എൻഐഎ യൂണിറ്റാണ് പ്രതിചേർത്തത്. ഐഎസിനെ രാജ്യത്ത് ശക്തമാക്കാൻ പ്രതികൾ പ്രവർത്തിച്ചെന്ന് എൻഐഎ റിപ്പോർട്ട്.

അതേസമയം കാസർകോട്ടെ ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് എൻ ഐ എ കോടതി പരിഗണിക്കും. ശ്രീലങ്കൻ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമിന്‍റെ ആരാധകനായ റിയാസിന്‍റെ കൂടുതൽ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles