Sunday, January 11, 2026

പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം കവർച്ച; പതിനായിരത്തോളം രൂപ നക്ഷ്ടപ്പെട്ടതായി പരാതി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കവർച്ച. ഓമശേരിയിലെ പെട്രോള്‍ പമ്പിൽ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മോഷ്ടാക്കൾ എത്തിയത്. ജീവനക്കാരനെ ആക്രമിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം കെട്ടിയാണ് കീഴ്‌പ്പെടുത്തിയത്. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. കവര്‍ച്ച നടത്തുന്നതിന്റെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles