Saturday, June 1, 2024
spot_img

ഇതാണ് നെഹ്രുവും മോദിയും തമ്മിലുള്ള വികസനത്തിലെ വ്യത്യാസം !

ഇന്ന് ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ. മറ്റുള്ള രാജ്യങ്ങൾ ഭാരതത്തെ വളരെ അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ ഭാരതീയർക്ക് വേണ്ടി ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. കൂടാതെ, സാധാരണക്കാർക്കും ഉപയോഗ പ്രദമായ വികസന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി വന്ദേഭാരത് എക്സ്പ്രസിനുപിന്നാലെ വന്ദേ സാധാരൺ തീവണ്ടികൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തയാറെടുക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ നോൺ എ.സി. ട്രെയിനാണ് തുടങ്ങുന്നത്. അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സാധാരണക്കാരുടെ സൗകര്യങ്ങൾ കൂട്ടുന്ന വിപ്ലവം. ഒരു റേക്കിന് മുന്നിലും പിന്നിലും ആയ് എഞ്ചിനുകൾ. മുന്നിൽ പുൾ ചെയ്യാനും പുറകിൽ പുഷ് ചെയ്യാനും. ഇനിയീ പുഷ്-പുൾ മോഡലിലേക്ക്‌ നമ്മുടെ റയിൽവേ മാറിയേക്കാം. വന്ദേ ഭാരതിന്റെ ഡെൽനർ സെമി പെർമനന്റ് കപ്ലർ ഉപയോഗിക്കുന്നതിനാൽ സ്മൂത്ത് ഓപ്പറേഷൻ സാദ്ധ്യമാകുന്നു. സാധാരണ സ്ലീപ്പർ കോച്ചുകളിൽ സാധാരണയില്ലാത്ത സൗകര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇത് വരുന്നത്. വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രയിനുകൾ ഇറക്കുമ്പോൾ സാധാരണക്കാരെ തഴയുന്നു എന്ന പരാതി പരിഹരിക്കാനാണ് റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നീക്കം. പുഷ്പുൾ ട്രയിനുകൾ വരുന്നതോടെ പഴയതിലും കൂടുതൽ ആക്സിലറേഷൻ എളുപ്പത്തിൽ സാദ്ധ്യമാകുന്നു. ഷണ്ടിംഗിന്റെ ആവശ്യം വരാത്തതിനാൽ സമയലാഭമുണ്ടാകുന്നു. LHBയുടെ സെമിഹൈസ്പീഡ് പഴയ ഇടിപ്പില്ലാതെ നേടാനാകുന്നു. ഒപ്പം LHB പ്രൊഡക്ഷനെയോ ലോക്കൊമോട്ടീവ് പ്രൊഡക്ഷനെയോ അത് അഫക്റ്റ് ചെയ്യുന്നുമില്ല. അതിനാൽ ആ മേഖലയിലെ തൊഴിൽ നഷ്ടം വന്ദേഭാരത് മോഡൽ MEMU ട്രയിനുകൾ മൂലം സംഭവിക്കും എന്ന പരാതിയും മോദിസർക്കാർ പരിഹരിച്ചിരിക്കുന്നു. പ്രധാന ആകർഷണം ട്രയിൻ റേക്ക് എത്ര നല്ലതായാലും എഞ്ചിൻ മോശമായിരുന്ന പഴയ അവസ്ഥ മാറും എന്നതാണ്. പാലസ് ഓൺ വീൽസ്, ഡക്കാൺ ഒഡീസി മുതലായ ട്രയിനുകൾ കണ്ടവർക്ക് ഈ വ്യത്യാസം മനസ്സിലാവും. നമ്മുടെ ഫ്യൂച്ചർ എന്നത് സാധാരണക്കാർക്കുള്ള ചിലവുകുറഞ്ഞ വന്ദേ സാധാരൺ മോഡലുകളും ഒപ്പം വന്ദേ ഭാരതിന്റെ ചെയർകാറും സ്ലീപ്പർ മോഡലുകളും ചേർന്ന MEMU ട്രയിനുകളും ആകും.

ഭാരതത്തിലെ എല്ലാ മെയിൻ ട്രാക്കുകളും വരും വർഷങ്ങളിൽ 160 kmph എന്ന സെമിഹൈസ്പീഡിലേക്ക് അപ്ഗ്രേഡ് ചെയ്യുക എന്നതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. നമ്മളിപ്പോൾ കെറയിലിനു പറയുന്ന ആവറേജ് സ്പീഡിലേക്ക് രാജ്യം മുഴുവൻ അപ്ഗ്രേഡാകുമ്പോൾ വന്ദേ സാധാരണും വന്ദേഭാരതും ഒക്കെയാവും മുഖമുദ്രയാകുക. ഇതൊക്കെ കാണുമ്പോൾ ചൈനയുമായി താരതമ്യം ചെയ്ത് കളിയാക്കുന്ന മനോരോഗികൾ മനസ്സിലാക്കേണ്ടത്, ചൈനയിൽ ഡെംഗ് സിയാവോ പിംഗ് സോഷ്യലിസം തോട്ടിൽ കളഞ്ഞ കാലത്തെങ്കിലും, നെഹ്രൂവിയൻ സോഷ്യലിസ്റ്റ് മോഡൽ തോട്ടിൽ കളഞ്ഞ് മാർക്കറ്റ് ഓപ്പണാക്കാൻ കോൺഗ്രസ്സിനു തോന്നിയിരുന്നെങ്കിൽ, ഇന്ന് നമുക്ക് ചൈനയ്ക്കൊപ്പം ഓടാനായേനേ എന്നാണ്. ഇന്ത്യ പാപ്പരാകുന്നതുവരെ കാത്തിരുന്ന് IMF ന്റെ സമ്മർദ്ദത്താൽ മാർക്കറ്റ് ഓപ്പണാക്കിയിരുന്നില്ല എങ്കിൽ, ഇന്നും നാം ആ പഴയ രീതിയിൽ മെല്ലെപ്പോക്കിൽ ഒരു പട്ടിണിരാജ്യമായ് തുടർന്നേനേ. അന്ന് നരസിംഹറാവുവിനെതിരേ ഉദാരവത്കരണത്തെ എതിർത്ത സോ കോൾഡ് പുരോഗമന പാർട്ടിക്കാരെ ഓർത്തുപോകുന്നു. ഇന്ന് ഇവർ സമരം ചെയ്ത് പിന്നോട്ടടിച്ച ഇന്ത്യയിലെ നമ്മുടെ സോഷ്യലിസ്റ്റ് സ്ട്രക്ചറിൽ ക്യാപ്പിറ്റലിസ്റ്റ് ടൂളുകൾ ഉപയോഗിച്ചുള്ള ക്രമാനുഗതമായ വികസനം മാത്രമേ ഇവിടെ സാദ്ധ്യമാകൂ. അല്ലാതൊരു Great Leap Forward വേണമെന്നാണെങ്കിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെപ്പോലെ മോദി ഗവണ്മെന്റ് പ്രവർത്തിക്കണം എന്ന് നിങ്ങൾ പറയേണ്ടിവരും. പക്ഷേ അപ്പോൾ ഫാസിസം വീട്ടിൽക്കയറിയേ എന്ന് നിലവിളിക്കാനുള്ള ശബ്ദം പോലും ഇടാൻ സഖാക്കളുണ്ടാകില്ല. കാരണം ഒറിജിനൽ കമ്യൂണിസ്റ്റുകളെപ്പോലെ മറ്റൊരു പാർട്ടിയും പ്രവർത്തിക്കാൻ ഒരു സഖാവും ആഗ്രഹിക്കില്ല. അത് ജീവന്മരണ പ്രശ്നമാണ്.

Related Articles

Latest Articles