Saturday, May 4, 2024
spot_img

സഹകരണ ബാങ്കുകളിലെ സിപിഎം കൊള്ള; സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്; കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ കെ. സുരേന്ദ്രന്‍ പരിപാടി ചെയ്യും

തൃശ്ശൂർ: സഹകരണ ബാങ്കുകളിലെ സിപിഎം കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ മുൻ എംപി സുരേഷ് ഗോപി നേതൃത്വത്തിൽ ബിജെപി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.

കരുവന്നൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന കൊള്ളയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 21 മുതൽ 30 വരെ എല്ലാ പഞ്ചായത്ത് – നഗരസഭാ കേന്ദ്രങ്ങളിലും ബിജെപി ധർണ്ണ സംഘടിപ്പിച്ചിരുന്നു. തട്ടിപ്പ് സംശയിക്കുന്ന ബാങ്കുകൾക്ക് മുൻപിൽ അദാലത്തുകൾ ഉൾപ്പെടെ ബിജെപിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.

Related Articles

Latest Articles