Sunday, May 19, 2024
spot_img

ഇറാഖിലെ യുഎസ് നയതന്ത്ര കാര്യാലയത്തിനു നേരെ വീണ്ടും ആക്രമണം

ഇറാഖിലെ ബാഗ്ദാദില്‍ വീണ്ടും ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ റോക്കറ്റ് ആക്രമണം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചു.

ഇറാനിലെ യുഎസ് സൈനിക താവളങ്ങളായ ഇര്‍ബില്‍, അല്‍ അസദ് ആക്രമണത്തില്‍ ആള്‍ നാശമുണ്ടായില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായത്. എന്നാല്‍, ഗ്രീന്‍ സോണിലുണ്ടായ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസും പെന്റഗണും പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles