Friday, May 10, 2024
spot_img

രോഹിത് -രാഹുൽ ഓപ്പണിങ് വെടിക്കെട്ടിൽ ശ്രീലങ്ക തകർന്നടിഞ്ഞു ;ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

ലീഡ്സ്: ഓപ്പണർമാർ തകർത്താടിയ ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം . ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്.

ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും എണ്ണം പറഞ്ഞ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. മൊത്തം അഞ്ചു സെഞ്ചുറികളായി ഈ ലോകകപ്പിൽ മാത്രം രോഹിതിന്റെ ക്രെഡിറ്റിൽ.

ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ഒൻപത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഒന്ന് മഴ അപഹരിച്ചു

Related Articles

Latest Articles