Saturday, December 27, 2025

സഞ്ജുവിന് ജീവന്‍ മരണ പോരാട്ടം; ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് പോരാട്ടം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. 10 മത്സരത്തില്‍ നിന്ന് ആറ് ജയം നേടിയ ആര്‍സിബി 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

നായകന്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലാണെങ്കിലും സഹതാരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാനാവാത്തതാണ് രാജസ്ഥാന് തിരിച്ചടിയാവുന്നത്.രാഹുൽ തെവാട്ടിയ, റിയൻ പരഗ്, ലിയാം ലിവിങ്സ്റ്റൺ എന്നിവരൊക്കെ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. രാജസ്ഥാന് ഇനിയുള്ള നാല് മത്സരങ്ങളും വമ്പന്‍ ജയം നേടാനായാലേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകു. അതേസമയം മൂന്ന് തുടര്‍തോല്‍വിക്കുശേഷം ഒടുവിലത്തെ മത്സരം ജയിച്ച ആര്‍സിബി അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. മികച്ച ഓള്‍റൗണ്ടര്‍മാരില്ലാത്തതും ടീമിന് തിരിച്ചടിയാകുന്നു.

Related Articles

Latest Articles