Monday, September 28, 2026

നഴ്സിങ് കൗണ്‍സിലില്‍ വന്‍ക്രമക്കേട്; കേന്ദ്ര ഗ്രാന്‍റ് ചെലവഴിച്ചതിന് രേഖകളില്ല

തിരുവനന്തപുരം: സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരവും ഗ്രാന്‍റും നൽകിയത് മുതൽ സാധനങ്ങള്‍ വാങ്ങുന്നതിലും സിറ്റിങ് ഫീസ് നല്‍കുന്നതിലുമടക്കം നടത്തിയ വൻ ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തി. കേന്ദ്ര ഗ്രാന്‍റ് ചെലവഴിച്ചതിന്‍റെ വിശദാംശങ്ങൾ പോലും നല്‍കാൻ കൗണ്‍സിലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2014 മുതല്‍ 2019 വരെയുള്ള കൗണ്‍സിലിന്‍റെ പ്രവര്‍ത്തനമാണ് ഓഡിറ്റിന് വിധേയമാക്കിയത്.

ഇക്കാലയളവില്‍ സംസ്ഥാന നഴ്‌സിങ് അസോസിയേഷന്റെയും ഇന്ത്യന്‍ നഴ്‌സിങ് അസോസിയേഷന്റെയും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി നഴ്‌സിങ് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും അഫിലിയേഷന്‍ നല്‍കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് മറികടന്നുകൊണ്ട് അസോസിയേഷന്‍ തിരുവനന്തപുരം മുട്ടത്തറയിലെ സിമറ്റ് നഴ്‌സിങ് കോളേജിന് മൂന്നുകോടി രൂപ ഗ്രാന്റ് അനുവദിച്ചുവെന്നും കണ്ടെത്തി. പരീക്ഷാ നടത്തിപ്പിലും ഗുരുതരമായ വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വിതരണം ചെയ്യുന്ന ഉത്തര പേപ്പറുകളെല്ലാം തിരിച്ചെത്തിയോ എന്ന് കൗണ്‍സില്‍ ഉറപ്പുവരുത്തിയിരുന്നില്ല. ഇത്തരത്തില്‍ പരീക്ഷാ നടത്തിപ്പില്‍ ഉണ്ടാകേണ്ട സുതാര്യത സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles