Saturday, January 10, 2026

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം; പോലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ; പഴയതൊന്നും മറന്നിട്ടില്ലെന്നും കെ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്തമായ ധാരണ പോലീസിന് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എം നയം എസ്.ഡി.പി.ഐയെ കൊണ്ട് നടപ്പാക്കുകയാണോ സർക്കാർ ചെയുന്നത്. പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ അത് പറയണം. കൊലപാതക കേസ് എൻ.ഐ.എയെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ കൊലയാളികൾക്ക് പോലീസിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, ആർഎസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ലെന്നും കെ സുരേന്ദ്രൻ ഓർമിപ്പിച്ചു.

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് ബിജെപി നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles