Sunday, May 12, 2024
spot_img

കേരളത്തിൽ സംഘടനാ പ്രവർത്തനം വിപുലമാക്കാൻ ആർഎസ്എസ്! സംസ്ഥാനത്ത് ഇനി ഉത്തര, ദക്ഷിണ പ്രാന്തങ്ങൾ

നാഗ്പൂർ: സംസ്ഥാനത്ത് സംഘടനയുടെ പ്രവർത്തനം വ്യാപിച്ച സാഹചര്യത്തിൽ കേരളത്തെ രണ്ട് സംഘടനാ പ്രാന്തങ്ങളായി തിരിച്ച് ആർഎസ്എസ്. സംഘ ശാഖകളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രവർത്തനം സുഗമമാക്കാനാണ് വിഭജനം നടത്തിയിരിക്കുന്നത്. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങൾ. രേശിംഭാഗ് സ്മൃതിഭവന്‍ സമുച്ചയത്തില്‍ നടക്കുന്ന അഖിലഭാരതീയ പ്രതിനിധി സഭയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ 99 ശതമാനം ജില്ലകളിലും ആര്‍എസ്എസ് പ്രവര്‍ത്തനം എത്തിയിട്ടുണ്ടെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്തെ 27720 മണ്ഡലങ്ങളിലായി 73,117 പ്രതിദിന ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4466 ശാഖകളുടെ വര്‍ധന. ഇതില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാഖകളാണ്.

കേരളത്തിലെ പ്രാന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയിൽ പ്രഖ്യാപിച്ചു.

ദക്ഷിണ കേരളത്തിൽ പ്രൊഫ. രമേശന് പ്രാന്ത സംഘചാലകിന്റെയും ടി.വി. പ്രസാദ് ബാബുവിന് കാര്യവാഹിന്റെയും കെ.ബി. ശ്രീകുമാറിന് സഹകാര്യവാഹിന്റെയും എസ്.സുദർശന് പ്രാന്തപ്രചാരകിന്റെയും പ്രശാന്തിന് സഹ പ്രാന്തപ്രചാരകിന്റെയും ചുമതലകൾ നൽകി

ഉത്തര കേരളത്തിൽ അഡ്വ. ബലറാമിന് പ്രാന്ത സംഘചാലകിന്റെയും പി. എൻ. ഈശ്വരന് കാര്യവാഹിന്റെയും പി.പി. സുരേഷ് ബാബുവിന് സഹകാര്യവാഹിന്റെയും എ. വിനോദിന് പ്രാന്തപ്രചാരകിന്റെയും അനീഷിന് സഹ പ്രാന്തപ്രചാരകിന്റെയും ചുമതലകൾ നൽകി.

കെ.പി. രാധാകൃഷ്ണൻ രണ്ട് പ്രാന്തങ്ങളുടെയും ബൗദ്ധിക് പ്രമുഖായും പ്രവർത്തിക്കും

Related Articles

Latest Articles