Sunday, January 4, 2026

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നിത്തിളങ്ങും; താഴെത്തട്ടിലെ പ്രചാരണ ചുമതല ഏറ്റെടുത്ത് ആർ എസ്സ് എസ്സ്; എന്നാൽ പാർട്ടിക്ക് തൽക്കാലം സംഘടനാ സെക്രട്ടറിയെ നൽകില്ല

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങാൻ ആർ എസ്സ് എസ്സ് – ബിജെപി നേതൃയോഗത്തിൽ തീരുമാനം. താഴെത്തട്ടിലെ പ്രചാരണ പ്രവർത്തനങ്ങൾ ആർ എസ്സ് എസ്സ് ഏറ്റെടുക്കും.ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ പാർട്ടിക്ക് തൽക്കാലം പുതിയ സംഘടനാ സെക്രട്ടറിയെ നൽകേണ്ടെന്നാണ് ആർ എസ്സ് എസ്സ് തീരുമാനം. സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ സുഭാഷിനെ സംഘം തിരിച്ചുവിളിച്ചിരുന്നു. അദ്ദേഹത്തിന് പുതിയ സംഘചുമതലയും നൽകിയിരുന്നു. തുടർന്ന് അഡ്വ. നാരായണൻ നമ്പൂതിരി താൽക്കാലിക സംഘടനാ സെക്രട്ടറിയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി നടത്തിയ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വിജയിക്കുകയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയത് ഇടത് വലത് മുന്നണികളെ ഞെട്ടിച്ചിരുന്നു. തൃശ്ശൂർ തിരുവനന്തപുരം കോർപറേഷനുകളിൽ ഭരണം പിടിക്കാനും നൂറിലധികം പഞ്ചായത്തുകളിൽ വിജയിക്കാനുമാണ് ബിജെപി പദ്ധതി തയാറാക്കുന്നത്. ഈ അവസരത്തിൽ വന്ന ആർ എസ്സ് എസ്സ് തീരുമാനം പാർട്ടി ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

Related Articles

Latest Articles