Monday, December 22, 2025

യുഎഇ യാത്രക്ക് ഇനി ആര്‍ടി പിസിആര്‍ പോര


ദുബൈ: യുഎഇ യാത്രക്ക് ഇനി മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം പോര. യാത്രക്ക് ആറ് മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റും വേണമെന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വീസയില്‍ പ്രവേശനാനുമതി യുഎഇ നല്‍കിയിരുന്നു.

പാകിസ്താന്‍,ശ്രീലങ്ക,നേപ്പാള്‍,ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കിയിട്ടുണ്ട്. പതിനാല് ദിവസത്തിനുള്ളില്‍ സ്വന്തം രാജ്യത്ത് പോകാത്തവര്‍ക്കാണ് ടൂറിസ് വീസ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ സാധുവായ റസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി. യാത്രക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ നിന്നും അനുമതി വേണം. ദുബൈ വിമാനത്താവളത്തില്‍ എത്തിയ ശേഷവും പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും നിബന്ധനയുണ്ട്. സ്‌പെയിന്‍,ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ആംബര്‍ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു.

Related Articles

Latest Articles