Saturday, January 10, 2026

ശിവലിംഗ മാതൃകയിൽ ‘രുദ്രാക്ഷ്’ ; അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ വാരാണസിയ്ക്ക് സമർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: വാരാണസിയിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്റർ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രുദ്രാക്ഷ് എന്ന പേരിലുള്ള കൺവെൻഷൻ സെന്റർ ശിവലിംഗത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.രുദ്രാക്ഷ് എന്ന ഈ കേന്ദ്രം കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വാരാണസിയെ മാറ്റുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല ശിവലിംഗത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ കെട്ടിടത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ht331403661315tps://twitter.com/narendramodi/status/1415276

വാരാണസിയിലെ സിഗ്രയിലാണ് 2.87 ഹെക്റ്ററിൽ രണ്ടു നിലകളിലായി രുദ്രാക്ഷ് കൺവെൻഷൻ സെന്‍റർ സ്ഥിതി ചെയ്യുന്നത്. ശിവലിംഗ മാതൃകയിൽ മേൽക്കൂരയുള്ള കൺവെൻഷൻ സെന്‍ററിൽ 108 രുദ്രാക്ഷങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിൽ 1200 പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.

സാമൂഹ്യ-സാംസ്‌കാരിക വിനിമയങ്ങൾക്കുള്ള ഒരു ഇടം എന്ന ലക്ഷ്യത്തോടെയാണ് രുദ്രാക്ഷ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. വാരാണസിയുടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ രുദ്രാക്ഷ് സഹായിക്കുമെന്നും അധികൃതർ വിലയിരുത്തുന്നുണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകൾ, പ്രദർശനങ്ങൾ, സംഗീതപരിപാടികൾ തുടങ്ങിയ പരിപാടികൾ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്താം. 120 കാറുകൾ നിർത്തിയിടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് കെട്ടിടം ആകര്‍ഷകമാക്കിയിട്ടുണ്ട്. കൂടാതെ വാരാണസിയുടെ കല, സംസ്‌കാരം, സംഗീതം തുടങ്ങിയവയൊക്കെ വെളിവാക്കുന്ന ചുവര്‍ ചിത്രങ്ങളും രുദ്രാക്ഷിന് മാറ്റുകൂട്ടുന്നു. വാരാണസിയുടെ സാംസ്‌കാരിക സമ്പന്നത വിളിച്ചോതുന്നതാണ് രുദ്രാക്ഷെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് രുദ്രാക്ഷ് നിർമ്മിച്ചിരിക്കുന്നത്. 200 കോടി രൂപയാണ് രുദ്രാക്ഷിന്റെ നിർമ്മാണ ചെലവ്. പരിസ്ഥിതി സൗഹാർദ നിർമിതിയാണിതെന്നും മികച്ച സുരക്ഷാ സംവിധാനങ്ങൾ കെട്ടിടത്തിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles