Tuesday, May 14, 2024
spot_img

സന്നിധാനത്തെ തിരക്ക് കുറഞ്ഞു, പമ്പയിൽ ഇപ്പോഴും ഭക്തജനത്തിരക്ക്; അസൗകര്യങ്ങൾ നിലനിൽക്കുന്നുവെന്ന് ഭക്തർ; സന്നിധാനത്തെ സ്ഥിതി ഇന്ന് എ ഡി ജി പി യും ദേവസ്വം ബോർഡും കോടതിയെ അറിയിക്കും

പമ്പ: സന്നിധാനത്തെ മണിക്കൂറുകൾ നീളുന്ന ക്യുവിന് നേരിയ ആശ്വാസം. ദർശനത്തിനായുള്ള കാത്തിരിപ്പ് മൂന്നു മണിക്കൂറായി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് പതിനെട്ട് മണിക്കൂറിലധികമായിരുന്നു. സന്നിധാനത്ത് തിരക്ക് കുറഞ്ഞെങ്കിലും പമ്പയിലെ സ്ഥിതിയിൽ മാറ്റമില്ല. ഇപ്പോഴും ഭക്തർ തിരക്കിലും അസൗകര്യങ്ങളിലും ബുദ്ധിമുട്ടുന്നു. പോലീസ് വേഗത്തിൽ ഭക്തരെ കയറ്റിവിടാത്തതുകൊണ്ടാണ് നീണ്ട ക്യു അനുഭവപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു. തിരക്ക് നിയന്ത്രണാതീതമായെന്ന മാദ്ധ്യമ വാർത്തകളെ തുടർന്ന് ഹൈക്കോടതിയടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. സന്നിധാനത്ത് തിരക്കേറുമ്പോൾ നവകേരളയാത്രയിൽ പങ്കെടുക്കുന്ന ദേവസ്വം മന്ത്രിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

തിരക്ക് കുറയ്ക്കാൻ എടുത്ത നടപടികളെ കുറിച്ച് സന്നിധാനത്തെ ചുമതലയുള്ള എ ഡി ജി പിയും ദേവസ്വം ബോർഡും കോടതിയെ അറിയിക്കും. ശൗചാലയങ്ങളുടെ കുറവ് പരിഹരിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. ദർശന സമയം തന്ത്രിയുടെ അനുവാദത്തോടെ ഇന്നലെ മുതൽ ഒരുമണിക്കൂർ വർദ്ധിപ്പിച്ചു. വിർച്വൽ ക്യു ബുക്കിങ് പരിധി 80000 ആയി കുറയ്ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഒന്നരലക്ഷത്തിനും രണ്ടു ലക്ഷത്തിനു ഇടയിൽ ഭക്തർ മുൻവർഷങ്ങളിൽ ശബരിമലയിൽ എത്തിയിരുന്നു.

Related Articles

Latest Articles