Monday, April 29, 2024
spot_img

കർണ്ണാടകയിൽ കോൺഗ്രസ്സ് ഉലയുന്നു , നേതാക്കൾ ബിജെപിയിലേക്ക്|CONGRASS

കോൺഗ്രസ്സിലെ എല്ലാ നേതാക്കളും പൂർണ്ണ മനസോടെ അല്ല കോൺഗ്രസ്സിൽ തുടരുന്നത് , ബിജെപി ഒന്ന് അറിഞ്ഞ് വിളിച്ചാച്ചാൽ ബിജെപി പക്ഷത്തേക്ക് ചെയ്യാൻ റെഡിയായി നിൽക്കുന്നവരാണ് കോൺഗ്രസ്സുകാർ , മൊത്തത്തിൽ പറഞ്ഞാൽ കോൺഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന ഓരോ സ്ഥലങ്ങളും കോൺഗ്രസ്സിന് നഷാറ്റപെട്ടു ഇപ്പോൾ കർണ്ണാടകയിലും, അതാണ് സംഭവിക്കാൻ പോകുന്നത് .

കർണാടകയിൽ കോൺഗ്രസ് സർക്കാർ ഏത് നിമിഷവും താഴെ പോകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഭരണകക്ഷിയായ കോൺഗ്രസിലെ പ്രമുഖ നേതാവും മന്ത്രിയുമായ ഒരാളാണ് ബിജെപിയിൽ ചേരുക. ഇയാളോടൊപ്പം 50 മുതൽ 60 വരെ എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ഇന്നലെ ഹസിനിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഒരു മുതിർന്ന മന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്രനേതാക്കളെ സമീപിച്ചു. 50 മുതൽ 60 വരെ എം.എൽ.എ.മാരുമായി ബി.ജെ.പി.യിൽ ചേരാമെന്നും ആറുമാസം സാവകാശം തരണമെന്നും ആവശ്യപ്പെട്ടു’ കുമാരസ്വാമി പറഞ്ഞു. എന്നാൽ, ഏതുമന്ത്രിയാണ് ബി.ജെ.പി.യെ സമീപിച്ചതെന്നും ആരുമായാണ് ചർച്ചനടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.

ചെറിയ നേതാക്കളിൽ നിന്ന് ഇത്തരമൊരു ധീരമായ പ്രവൃത്തി പ്രതീക്ഷിക്കാനാവില്ലെന്നും സ്വാധീനമുള്ള ആളുകൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ’വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം നോക്കുമ്പോൾ എന്തും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.മൊത്തത്തിൽ പറഞ്ഞാൽ കോൺഗ്രസ്സ് നേതാക്കളുടെ മനസെല്ലാം ബിജെപിയിലേക്ക് ആണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരാനാണ് അവർ ആഗ്രഹിക്കുന്നത് .

രാജ്യത്ത് കോൺഗ്രസിന് അധികാരമുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കർണ്ണാടകം. തെലുങ്കാനയിൽ ഈയിടെ കോൺഗ്രസ് അധികാരം പിടിച്ചതും കർണ്ണാടകയിലെ കൂടെ കരുത്തുപയോഗിച്ചാണ്. എന്നാൽ കർണ്ണാടകയിലും കോൺഗ്രസിന് വിമത പ്രശ്‌നമുണ്ട്.കർണ്ണാടക കോൺഗ്രസിലെ വമ്പനാണ് ഇതിന് പിന്നിലെന്നും കുമാരസ്വാമി പറയാതെ പറയുന്നു. നിലവിൽ സിദ്ദരാമയ്യയാണ് കർണ്ണാടകയിലെ മുഖ്യമന്ത്രി. ഡികെ ശിവകുമാര് ഉപമുഖ്യമന്ത്രിയും. രണ്ടൂ പേരും തമ്മിലെ ഭിന്നത ഏവർക്കും അറിയാം. ഈ സാഹചര്യത്തിലാണ് പ്രസ്താവന.. എന്നാൽ, ഏതുമന്ത്രിയാണ് ബിജെപി.യെ സമീപിച്ചതെന്നും ആരുമായാണ് ചർച്ചനടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ എന്തും സംഭവിക്കാം.

Related Articles

Latest Articles