Friday, December 12, 2025

ആപ്പിൾ ഉപകരണങ്ങൾ വഴി യു.എസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ്; ഐ ഫോണിനും ഐ പാഡിനും വിലക്ക് ഏർപ്പെടുത്തി റഷ്യ

മോസ്കോ: ആപ്പിൾ ഉപകരണങ്ങൾ വഴി യു.എസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഐ ഫോണിനും ഐ പാഡിനും വിലക്ക് ഏർപ്പെടുത്തി റഷ്യ. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഇനി ഐഫോണും ഐപാഡും ഉപയോഗിക്കാൻ പാടില്ലെന്നാണ് റഷ്യ വിലക്കിയിരിക്കുന്നത്. ഡിജിറ്റൽ ഡെവലപ്പ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവിന്റെയാണ് ഉത്തരവ്.

അതേസമയം, വ്യക്തപരമായ ആവശ്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുരക്ഷാവീഴ്ചയെന്ന റഷ്യയുടെ വാദം ആപ്പിൾ നിരാകരിച്ചിട്ടുണ്ട്.

Related Articles

Latest Articles