Thursday, May 2, 2024
spot_img

കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് സ്ഥിരീകരിച്ചത് 15 ലക്ഷം കോവിഡ് കേസുകൾ; 2500 മരണം റിപ്പോർട്ട് ചെയ്തു, മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ട് നൽകി. 2500 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 10 മുതൽ ആഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നതായാണ് വിവരം.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങൾ കൃത്യാമായി കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നവും നിലനിൽക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related Articles

Latest Articles