Monday, October 5, 2026

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; ഇന്ത്യൻ സമയം 12.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ; സുമിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഊർജ്ജിതനീക്കവുമായി കേന്ദ്രസർക്കാർ

കീവ്: യുക്രെയ്‌നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ(Russia declares ceasefire in several cities including Kyiv, Kharkiv & Sumy to open humanitarian corridor). സുമി ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. വിദേശപൗരന്മാരെ ഒഴിപ്പിക്കാനാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ആവശ്യപ്രകാരമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം. സുമി, ഖാർകീവ്, കീവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ആശ്വസമായിരിക്കുകയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം സുമിയിലും മരിയുപോളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരേയും ഒഴിപ്പിക്കാനായില്ലെന്നാണ് യുക്രെയ്ൻ അറിയിച്ചത്.
സുമിയിൽ എഴുന്നൂറോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഘർഷ സാധ്യത അനുസരിച്ച് ഏത് നിമിഷവും ഒഴിപ്പിക്കൽ ഉണ്ടായേക്കുമെന്നാണ് ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നത്.

യാത്രാവിമാനങ്ങൾക്ക് യുക്രെയ്ൻ വ്യോമാതിർത്തിയിൽ വിലക്ക് വന്നതോടെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റോഡ് മാർഗ്ഗം മോൾഡോവ, സ്ലൊവാക്യ, റൊമേനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ വഴിയാണ് രാജ്യത്തേയ്‌ക്ക് കൊണ്ടുവരുന്നത്. അതേസമയം റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹര്‍ജോത് ദില്ലിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയിനിന്റെ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ നിന്നെത്തുന്ന 200 വിദ്യാര്‍ത്ഥികളില്‍ ഹര്‍ജോതും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ നയതന്ത്രജ്ഞരും വിദ്യാര്‍ത്ഥിയുടെ ഒപ്പമുണ്ട്. പോളണ്ട് ക്രമീകരിച്ചു നല്‍കിയ പ്രത്യേക ആംബുലന്‍സിലാണ് വിദ്യാര്‍ത്ഥിയെ എത്തിച്ചത്.

Related Articles

Latest Articles