Sunday, October 4, 2026

ഇന്ധനത്തിനായി ഭാരതത്തെ ആശ്രയിക്കാൻ തുടങ്ങി റഷ്യ ! ഭീമൻ ഇന്ത്യൻ കണ്ടെയ്‌നറുകൾ മോസ്‌കോ ലക്ഷ്യമാക്കി

യുക്രെയ്നുമായുള്ള യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ആഗോള ഭൗമരാഷ്ട്രീയത്തിലും സാമ്പത്തിക സമവാക്യങ്ങളിലും അപ്രതീക്ഷിതമായ നിരവധി മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെയും അതിശയിപ്പിക്കുന്നതുമായ ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യ ഇന്ധനത്തിനായി ഇന്ത്യയെ ആശ്രയിക്കാൻ തുടങ്ങിയെന്ന വാർത്ത. റഷ്യയിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ യുക്രെയ്ൻ നടത്തിയ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ തുടർന്നുണ്ടായ രൂക്ഷമായ ആഭ്യന്തര പെട്രോൾ ക്ഷാമം പരിഹരിക്കുന്നതിനായി, ഇന്ത്യയിൽ നിന്നും കടൽമാർഗ്ഗം വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്യാൻ മോസ്കോ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ സാധാരണയായി റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങി ശുദ്ധീകരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചരിത്രത്തിലാദ്യമായി റഷ്യയിലേക്ക് തന്നെ ശുദ്ധീകരിച്ച ഇന്ധനം തിരിച്ചയക്കുന്ന തരത്തിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം പുതിയൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു. russia #ukraine #india #russiaukrainewar #geopolitics #oiltrade #fuelshortage #indiarussiarelations #energycrisis #globalpolitics #droneattacks #petrolimport #refinement #petroleumtrade #moscow #tatwamayinews

Related Articles

Latest Articles