Protest Against Russian President
മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുപിന്നാലെ കനത്ത പ്രതിഷേധമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെതിരെ (Protest Against Russian President) ഉയർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തി യുദ്ധം ആരംഭിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് റഷ്യൻ പൗരന്മാരാണ് തെരുവിലിറങ്ങിയത്. ഇവരെ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോർട്ട്. യുദ്ധത്തിനെതിരായി സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിപ്പുറപ്പെട്ട പിന്തുണയും ആഹ്വാനവും പിന്നീട് റഷ്യൻ തെരുവുകളിലേക്ക് എത്തുകയായിരുന്നു.
ആദ്യം നൂറുക്കണക്കിനാളുകൾ അണിനിരന്നെങ്കിൽ പിന്നീടത് ആയിരക്കണക്കിനാളുകളായി മാറി. 53 റഷ്യൻ നഗരങ്ങളിലായി പ്രതിഷേധിച്ച 1,702 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിൽ 940 പ്രതിഷേധക്കാരും തലസ്ഥാന നഗരമായ മോസ്കോയിലാണ് അണിനിരന്നത്. 1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിന് ശേഷം മോസ്കോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും ആക്രമണോത്സുകമായ നടപടിയെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നൂറുക്കണക്കിന് പോസ്റ്ററുകൾ റഷ്യൻ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ കിഴക്കൻ യുക്രെയ്നിലെ സാധാരണക്കാരെ ‘വംശഹത്യയിൽ’ നിന്ന് സംരക്ഷിക്കുന്നതിനുള്ള ‘പ്രത്യേക സൈനിക നടപടി’യെഎന്നാണ് വ്ളാഡിമർ പുടിൻ വിശദമാക്കിയത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…