Saturday, December 13, 2025

വ്യോമാക്രമണം ശക്തമാക്കി റഷ്യ! റെയില്‍വേ സ്‌റ്റേഷന് നേരെ റോക്കറ്റ് ആക്രമണം, 35 പേര്‍ കൊല്ലപ്പെട്ടു : മരണ സംഖ്യ ഉയരും

യുക്രെയ്ന്‍:യുക്രെയ്‌നിനു നേരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ. കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ക്രാമാറ്റോര്‍സ്‌കിലെ റെയില്‍വേ സ്റ്റേഷന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 35 പേര്‍.

സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 100 ലേറെ പേര്‍ക്ക് പരിക്കേറ്റതായി യുക്രെയ്ന്‍ റെയില്‍വേ കമ്പനി അറിയിച്ചു. രണ്ട് റഷ്യന്‍ റോക്കറ്റുകള്‍ ആണ് റെയില്‍വേ സ്റ്റേഷന് നേരെ പതിച്ചത്. സംഭവം നടക്കുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങള്‍ സ്റ്റേഷന് അകത്തുണ്ടായിരുന്നതായി കിഴക്കന്‍ യുക്രെയ്ന്‍ പ്രാദേശിക ഗവര്‍ണര്‍ പാവ്ലോ കിറിലെങ്കോ ടെലിഗ്രാം വഴി അറിയിച്ചു.

അതേസമയം, സ്റ്റേഷന് പുറത്ത് ഇരുപതിലധികം മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഷനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് ഷീറ്റിന് താഴെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടതെന്ന് എ.എഫ്.പി അറിയിച്ചു.

Related Articles

Latest Articles