Monday, June 17, 2024
spot_img

റഷ്യ – യുക്രൈൻ യുദ്ധം; യുക്രൈനില്‍ ബോംബാക്രമണം തുടർന്ന് റഷ്യ; അഞ്ചുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ നഗരങ്ങളിൽ ബോംബാക്രമണം തുടർന്ന് റഷ്യ. കാർഖീവില്‍ നടന്ന ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിയോ പോളിൽ ഞായറാഴ്ച്ചയ്ക്കകം കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് യുക്രൈൻ സേന തള്ളി.

അതേസമയം സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത് പോയവർ തിരികെ യുക്രൈനിലേക്കെത്തി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം പോളണ്ടിൽ നിന്നും 22,000 പേരാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. അതിനിടെ മറ്റൊരു റഷ്യൻ സേനാ ജനറൽ കൂടെ യുക്രൈനില്‍ കൊല്ലപ്പെട്ടു. നിലവിൽ ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ ജനറൽമാരുടെ എണ്ണം ഏഴായി.

Related Articles

Latest Articles