Sunday, September 27, 2026

അനുവാദമില്ലാതെ ഭാര്യയുടെ നിലവിളക്കെടുത്തു; അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ

തൃശൂര്‍: വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലി വഴക്ക്. തർക്കം തുടർന്ന് തര്‍ക്കം കയ്യാങ്കളിയിലെത്തി. മകൻ വിളക്കെടുത്ത് അമ്മയെ തല്ലി എല്ലൊടിക്കുകയായിരുന്നു.

തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരിൽ സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. ഭാര്യയുടെ നിലവിളക്ക് സുധീഷിന്റെ അമ്മ എടുത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

തർക്കത്തിൽ തുടങ്ങിയ പ്രശ്നം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയെല്ല് പൊട്ടി. പരിക്കേറ്റ ‘അമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Related Articles

Latest Articles