Sunday, May 5, 2024
spot_img

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് പ്രവേശിച്ച് റഷ്യൻ സൈന്യം: ഖാർകീവിൽ തെരുവ് യുദ്ധം; കീവ് കീഴടക്കാൻ റഷ്യ

കീവ്: റഷ്യൻ സൈന്യം യുക്രൈനിനെ കടന്നാക്രമിക്കുന്നു. ഇതിന്റെ ഭാഗമായി യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിലെ തെരുവോരങ്ങളിൽ റഷ്യയുടെ സൈനീക വാഹനങ്ങൾ കണ്ടതായാണ് റിപ്പോർട്ട്.

യുക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനായ ആന്റൺ ഹെരാഷ്ചെങ്കോ ആണ് സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. അതേസമയം കീവ് കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം. ഇതേതുടർന്ന് നഗരത്തിലെ പ്രധാനപ്പെട്ട വാതകപൈപ്പ് ലൈന്‍ റഷ്യന്‍ സേന തകര്‍ത്തു. കീവില്‍ ഇന്ധന സംഭരണശാലയ്ക്കുനേരെയും സൈന്യം ആക്രമണം അഴിച്ചു വിട്ടു.

മാത്രമല്ല മുന്നറിയിപ്പ് നൽകി മിനിറ്റുകൾക്കുള്ളിൽ ആണ് റഷ്യൻ സൈന്യം കീവിൽ വ്യോമാക്രമണം ആരംഭിച്ചത്. ഇതിനു പിന്നാലെ ഖാർകീവിന്റെ തെരുവുകളിൽ ഇന്ന് യുക്രൈൻ സൈന്യവും റഷ്യൻ സൈന്യവും തെരുവുയുദ്ധം നടത്തിയതായി റിപ്പോർട്ട്.

Related Articles

Latest Articles